Sunday, March 21, 2010

ആവേശം അലതല്ലി ഫുട്ബോള്‍ ലീഗ് സമാപിച്ചു.

ഫൈറ്റേഴ്സ് വിന്നേയ്സ് പ്രൈസ്മണിക്ക് വേണ്ടി ഫൈറ്റേഴ്സ് ക്ലബ്‌ പൊറ്റശ്ശേരി സംഘടിപ്പിച്ച ഒന്നാമത് പ്രാദേശിക ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളക്ക് സമാപനമായി. പൊറ്റശ്ശേരിയില്‍ നിന്ന് 10 ടീമുകളിലായി എഴുപതോളം കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ കളിച്ചു. ഇന്ന് നടന്ന ആവേശോജ്ജ്വലമായ അവസാന കളിയില്‍ സംഗമിത്ര പൊറ്റശ്ശേരി എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയ് ഹിന്ദിനെ മുക്കി കളഞ്ഞു. സംഗമിത്രക്ക് വേണ്ടി വിനീഷ് ഹാട്രിക്ക് നേടി. കയിഞ്ഞ രണ്ടായ്ച്ച കാലം നീണ്ടു നിന്ന ലീഗ് മത്സരങ്ങളില്‍ ഒന്നിലൊഴികെ എല്ലാ കളികളിലും ജയിച്ചു കയറിയ, മങ്കട തൌഫീഖിന്‍റെ നേത്രത്വത്തിലുള്ള ഫ്ലാറ്റി ബോയ്സ് 22 പോയിന്‍റുമായി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനെത്തെത്തി ജേതാക്കളായി. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ജയ് ഹിന്ദിന്‍റെ പ്രനില്‍ അര്‍ഹനായി. ഏറ്റവും നല്ല ഗോളിക്ക് സിറാജ് ബാവയും, മികച്ച ടീമിന് സംഗമിത്രയും ഏറ്റവും നല്ല ഫോര്‍വാര്‍ഡിനു മുഫസ്സിലും അര്‍ഹരായി.
കോഴിക്കോട് ജില്ലാ ഫോറെസ്റ്റ് ഓഫീസര്‍ സജീവ്‌ കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.


വിന്നേയ്സ് (ഫ്ലാറ്റി ബോയ്സ്)






അവാര്‍ഡുകള്‍
ഏറ്റവും നല്ല കാണി : ഖാലിദ് കാക്ക

ബെസ്റ്റ് ഫോര്‍വാര്‍ഡ്‌: മുഫസ്സില്‍ (ചാല്ലെന്ജ്ജെയ്സ്)

ആവേശം നിറഞ്ഞ കളി : കൂതറ

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍: മങ്കട തൌഫീഖ് (ഫ്ലാറ്റി ബോയ്സ്)


ഏറ്റവും അച്ചടക്കമുള്ള ടീം: സിറ്റി ട്ടൈഗേയ്സ്
ബെസ്റ്റ് കളിക്കാരന്‍ : പ്രനില്‍ (ജയ് ഹിന്ദ്‌)


ഏറ്റവും വേഗതയേറിയ ഗോള്‍ (8 സെക്കന്റ്‌ ) : അമീര്‍ (അല്‍ അറബി)


ബെസ്റ്റ് ടീം : സംഗമിത്ര


ബെസ്റ്റ് ഗോള്‍ : മര്‍സൂഖ് (ബ്രൌണ്‍ ഷൂട്ടെയ്സ്)


ബെസ്റ്റ് ഗോള്‍ കീപ്പര്‍: സിറാജ് ബാവ (അല്‍ ഫര്‍ദാന്‍)

No comments: