ഫൈറ്റേഴ്സ് ക്ലബ് പൊറ്റശ്ശേരി സംഘടിപ്പിക്കുന്ന ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളയില്‍ പോരാട്ടങ്ങള്‍ കനക്കുന്നു. ഇന്ന് നടന്ന മത്സരങ്ങളില്‍ മാന്‍ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രൌണ്‍ ഷൂട്ടേയ്സിനെ പരാജയപെടുത്തി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്രൌണ്‍ ഷൂട്ടേയ്സും കൂതറയും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൂതറ ജയിച്ചു കയറി. ഗോള്‍ കീപ്പര്‍ ചിമ്പന്‍ റിയാസ് ബാറിനു കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനം കൂതറക്ക് തുണയായി. മറ്റു മത്സരങ്ങളില്‍ ജയ് ഹിന്ദ് ചാല്ലന്ജ്ജെയ്സിനോട് ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപെട്ടെങ്കിലും അവരുടെ അടുത്ത കളിയില്‍ മാന്‍ സിറ്റിയെ സമനിലയില്‍ തളച്ചു.


1 comment:
അടിപൊളി :))
പക്ഷെ കൂതറ എന്ന പോരൊക്കെ ഒരു കടന്ന പേരല്ലേഎ. നല്ല എന്തെങ്കിലും പേര് കൊടുക്കാമായിരുന്നു. കളി നടക്കട്ടെ അഭിവാദ്യങ്ങള്‍.
Post a Comment