Wednesday, November 11, 2009

ഫൈറ്റേഴ്സ്‌ പൊറ്റശ്ശേരിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍:

1. പാഴൂരില്‍ വച്ചു നടന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്‍‍റ്റില്‍ (25-5-2008) പുല്‍പറമ്പ് ക്ലബിനെ പരാജയപെടുത്തി ജേതാക്കളായി.
2. സോളിഡാരിറ്റി യൂത്ത്‌ മൂവ്മന്റ്‌ അവരുടെ ജില്ലാ സമ്മേളനത്തിന്‍റെ പ്രജരണാര്‍ത്തം 24-12-2008 ന്‌ സംഘടിപ്പിച്ച പയ്യോളി മുതല്‍ വടകരെ വരെയുള്ള മാരത്തോണ്‍ മത്സരത്തില്‍ ക്ലബ്‌ മെമ്പര്‍ അബ്ദുല്‍ ബാരിഹ്‌.പി ജേതാവായി.
3. 24-12-08 ന്‌ ചെറൂപ്പയില്‍ വച്ചു നടന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്‍‍റ്റില്‍ ഫൈറ്റേഴ്സ്‌ ജൂനിയര്‍ ടീം ജേതാക്കളായി.
4. മുക്കം പഞ്ചായത്ത്‌ 2008 വര്‍ഷത്തെ കേരളോത്സവത്തിന്‍റ്റെ ഭാഗമായി നീലേഷ്വരത്തു വച്ചു സംഘടിപിച്ച കായിക മത്സരത്തില്‍ ഫൈറ്റേഴ്സ്‌ ടീം റണ്ണേയ്സ് അപ്പായി.
5. 2009 കേരളോത്സവത്തിന്‍റ്റെ ഭാഗമായി മാമ്പറ്റയില്‍ വച്ചു നടന്ന ഫൂട്ബാള്‍ ടൂര്‍ണമെന്‍‍റ്റില്‍ ഫൈറ്റേഴ്സ്‌ റണ്ണേയ്സ്‌ അപ്പായി.


ഫൈറ്റേഴ്സ്‌ ലഹരി വിരുദ്ധ പ്രോഗ്രാം സങ്കടിപ്പിച്ചു

1-1-2010 നു ലഹരി വിരുദ്ധ പൊതുയോഗവും ഡോക്യുമെന്‍ട്രി പ്രദര്‍ശനവും സങ്കടിപ്പിച്ചു



ഒന്നാം വാര്‍ഷികം.

ഫൈറ്റേഴ്സ്‌ പൊറ്റശ്ശേരിയുടെ ഒന്നാം വാര്‍ഷികം 2009 മയ്‌ 15ന്‌ വളെരെ വിപുലമായി ആഘോഷിക്കപ്പെട്ടു. ബഹു. എം.എല്‍.എ, ശ്രീ, യു.സി രാമന്‍ ഉത്ഘാടനം ചെയ്തു. ബഹു പഞ്ചായത്ത്‌ സെക്രറ്ററി ശ്രീമതി കല്ലിആണികുട്ടി അധ്യക്ഷത വഹിച്ചു. രജേട്ടന്‍, ആര്‍.കെ പൊറ്റശ്ശേരി മാഷ്‌, ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിദരായിരുന്നു. പൊറ്റശ്ശേരിയില്‍ നിന്നും കലാപരമായും മറ്റും തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു. തുടര്‍ന്ന്‌ നടന്ന പരിപാടികളില്‍, നയ്സറി കുട്ടികളുടെ കലാപരിപാടികളും ബീറ്റ്സ്‌ ഓഫ്‌ കേരള, കാലിക്കെറ്റിന്‍റെ ഗാനമേളയും അരങ്ങേറി.

പൊറ്റശ്ശേരിയെ കുറിച്ച്.


മുക്കം പഞ്ചായത്തില്‍ 12, 13 വാര്‍ഡുകളിലായി വടക്കു തെക്കു ദിശയില്‍ ഒഴുകുന്ന തോടിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ്‌ പൊറ്റശ്ശേരി. ഗ്രാമീണര്‍ കര്‍ഷകതൊഴിലാളികളും കര്‍ഷകകുടുംബങ്ങളിലെ തൊഴില്‍ സ്വീകരിച്ചവരുമാണ്‌. നാല്‌ ദശാബ്ദ്ങ്ങള്‍ക്കപ്പുറം മുഖ്യതൊഴില്‍ കൃഷി മാത്രമായിരുന്നു. നെല്ല്‌, തെങ്ങ്‌ ഉടമസ്ഥത ആയിരുന്നു അന്നത്തെ പെരുമയുടെ മാനദണ്ഡം. അവര്‍ നാട്ടില്‍ അറിയപ്പെടുന്നവരും ആയിരുന്നു. സമീപ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പുരോഗതിയും വിദേശ കുടിയേറ്റവും കാരണമായി കാര്‍ഷിക രംഗത്തും തൊഴിലവസരങ്ങളും മെച്ചപ്പെട്ട കൂലിയും കൂടിയത്‌ പൊറ്റശ്ശേരിയിലെ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ക്ക്‌ മെച്ചമായി. എന്നാല്‍ ഗള്‍ഫ്‌ സാധ്യതകള്‍ പൊറ്റശ്ശേരി നിവാസികള്‍ക്കും തെളിഞ്ഞു വന്നതോടെ കാര്‍ഷികരംഗങ്ങളിലും ഇതര തൊഴില്‍ മേഖലയിലും ക്രമേണ മനുഷ്യവിഭവ ദൗര്‍ലഭ്യം അനുഭവിക്കുകയുണ്ടായി. പരമ്പരാഗതമായി തൊഴില്‍ മേഖലയില്‍ നിന്നും പുതിയ തലമുറ പിന്‍ തിരിയാന്‍ വിദ്യഭ്യാസ പുരോഗതിയും ഹേതുവായി. എങ്കിലും ഇന്നും സമീപ പ്രദേശത്തുകാര്‍ തൊഴിലാളികളെ തേടി വരുന്നത്‌ പൊറ്റശ്ശേരിയിലേക്കാണ്‌ എന്നത്‌ മറ്റൊരു വസ്തുതയാണ്‌. ഇവിടുത്തെ തൊഴിലാളികള്‍ ഏറക്കുറേ അവനവന്റെ തൊഴിലുകളില്‍ വൈദഗ്ദ്യവും ആത്മാര്‍തഥയും പുലര്‍ത്തുന്നവരാണ്‌ 1945 നവംബര്‍ 23ന്‌ അബ്ദുറഹിമാന്‍ സാഹിബിന്റെ അന്ത്യശ്വാസനത്തിന്‌ സാക്ഷിയാകേണ്ടിവന്നതും പൊറ്റശ്ശേരിക്കാര്‍ക്കാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പോരാളിയായിരുന്ന അദ്ദേഹത്തിന്റെ സ്മരണ ഉപയോഗപെടുത്തി വികസന പാതയിലേക്ക്‌ ഗ്രാമത്തെനയിക്കാന്‍ കുശാഗ്രബുദ്ധികള്‍ ഇല്ലാതെ പോയത്‌ പുതുതലമുറ അപകര്‍ഷതയോടെ വീക്ഷിക്കുന്നു.
മതവും രാഷ്ട്ട്രീയവും ഇവിടെ നിലവിലുണ്ടങ്കിലും ഇവിടെ സുഖദു:ഖ വേളകളിലെ സഹകരണത്തില്‍ എല്ലാവരും മുന്നിട്ടു നില്‍ക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ അനുവദനീയമായ അളവിലുള്ള അനിവാര്യമായ വിമര്‍ശനങ്ങളേ പരസ്പരം നടത്തുന്നുള്ളൂ എന്നത്‌ തന്നെയാണ്‌ സമാധാനസന്തുലനതിന്‌ കാരണം. വര്‍ഷകാലമായാല്‍ തെക്കോട്ടും വടക്കോട്ടും നോക്കിയാല്‍ വെള്ളം കയറി കടല്‍ പോലെ കണ്ടിരുന്ന വയല്‍ വാഴകളും കവുങ്ങുകളും നിറഞ്ഞു പറമ്പ്‌ആയി മാറിയിരിക്കുന്നു.
ഒരു കി. മീ അകലത്തില്‍ ഹയര്‍സെക്കന്ററി സ്കൂളും ഇസ്ലാഹിയ്യയും പടിഞ്ഞാറ്‌ കെ.എം.സി.ടി എഞ്ചിനീയറിംഗ്‌ കോളേജും തെക്ക്‌ സുന്നിയ്യ അറബിക്‌ കോളേജും വടക്ക്‌ കെ.എം.സി.ടി മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ കോളേജും കൂടാതെ വിളിപ്പാടകലെ എം.എ.എം.ഒ ആര്‍ട്സ് & സയന്‍സ്‌ കോളേജും വലയം ചെയ്തിരിക്കുന്ന പൊറ്റശ്ശേരി ഗ്രാമം താമസക്കാര്‍ക്ക്‌ ശാന്തിപകരുന്ന തുരുത്തായി നിലകൊള്ളുന്നു. കോഴിക്കോട്‌ കൂളിമാട്‌ മുക്കം റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന ബസ്റ്റോപ്‌ ഇവിടെയാണ്‌. മുക്കത്തിന്റെ കിഴക്കെ മലയോര വ്യാപാരകേന്ദ്രമെന്ന നിലയ്ക്കുള്ള മന്ദീഭവിച്ച പലതിലൊരു ഗ്രാമമാണ്‌ പൊറ്റശ്ശേരി. ജനനിബിടമായ ഇവിടെ റോഡുകളും ഇടവഴികളും മാതൃകാപരമല്ല. ജനങ്ങളുടെ രാഷ്ട്ട്രീയ ബോധത്തിന്റെ കളങ്കം നിഴലിക്കുന്നതിവിടെ പ്രകടമാണ്‌. നല്ല ഒരു പാര്‍ക്കിന്റെയും വായനശാലയുടെയും അനിവാര്യത ഇവിടെയുണ്ട്‌. പ്രകൃതിയും പൂര്‍വികരും നട്ടു വളര്‍ത്തിയ തണല്‍ മരങ്ങള്‍ പൊറ്റശ്ശേരിയുടെ ശാന്തിക്ക്‌ മാറ്റു കൂട്ടുന്നു. പടിഞ്ഞാറ്‌ ചിറക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രവും കിഴക്ക്‌ എരമംഗലം വിഷ്‌ണു ക്ഷേത്രവും, മസ്ജിദ്‌ ഫതഹും തെക്ക്‌ മസ്ജിദുല്‍ അന്‍സാറും ‍ ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കു ശാന്തി ഏകുന്നു.

കടപ്പാട് : എന്‍. സുലൈമാന്‍ മാഷ്‌