Wednesday, November 11, 2009
പൊറ്റശ്ശേരിയെ കുറിച്ച്.
മുക്കം പഞ്ചായത്തില്‍ 12, 13 വാര്‍ഡുകളിലായി വടക്കു തെക്കു ദിശയില്‍ ഒഴുകുന്ന തോടിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പൊറ്റശ്ശേരി. ഗ്രാമീണര്‍ കര്‍ഷകതൊഴിലാളികളും കര്‍ഷകകുടുംബങ്ങളിലെ തൊഴില്‍ സ്വീകരിച്ചവരുമാണ്. നാല് ദശാബ്ദ്ങ്ങള്‍ക്കപ്പുറം മുഖ്യതൊഴില്‍ കൃഷി മാത്രമായിരുന്നു. നെല്ല്, തെങ്ങ് ഉടമസ്ഥത ആയിരുന്നു അന്നത്തെ പെരുമയുടെ മാനദണ്ഡം. അവര്‍ നാട്ടില്‍ അറിയപ്പെടുന്നവരും ആയിരുന്നു. സമീപ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പുരോഗതിയും വിദേശ കുടിയേറ്റവും കാരണമായി കാര്‍ഷിക രംഗത്തും തൊഴിലവസരങ്ങളും മെച്ചപ്പെട്ട കൂലിയും കൂടിയത് പൊറ്റശ്ശേരിയിലെ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് മെച്ചമായി. എന്നാല്‍ ഗള്‍ഫ് സാധ്യതകള്‍ പൊറ്റശ്ശേരി നിവാസികള്‍ക്കും തെളിഞ്ഞു വന്നതോടെ കാര്‍ഷികരംഗങ്ങളിലും ഇതര തൊഴില്‍ മേഖലയിലും ക്രമേണ മനുഷ്യവിഭവ ദൗര്‍ലഭ്യം അനുഭവിക്കുകയുണ്ടായി. പരമ്പരാഗതമായി തൊഴില്‍ മേഖലയില്‍ നിന്നും പുതിയ തലമുറ പിന്‍ തിരിയാന്‍ വിദ്യഭ്യാസ പുരോഗതിയും ഹേതുവായി. എങ്കിലും ഇന്നും സമീപ പ്രദേശത്തുകാര്‍ തൊഴിലാളികളെ തേടി വരുന്നത് പൊറ്റശ്ശേരിയിലേക്കാണ് എന്നത് മറ്റൊരു വസ്തുതയാണ്. ഇവിടുത്തെ തൊഴിലാളികള്‍ ഏറക്കുറേ അവനവന്റെ തൊഴിലുകളില്‍ വൈദഗ്ദ്യവും ആത്മാര്‍തഥയും പുലര്‍ത്തുന്നവരാണ് 1945 നവംബര്‍ 23ന് അബ്ദുറഹിമാന്‍ സാഹിബിന്റെ അന്ത്യശ്വാസനത്തിന് സാക്ഷിയാകേണ്ടിവന്നതും പൊറ്റശ്ശേരിക്കാര്‍ക്കാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പോരാളിയായിരുന്ന അദ്ദേഹത്തിന്റെ സ്മരണ ഉപയോഗപെടുത്തി വികസന പാതയിലേക്ക് ഗ്രാമത്തെനയിക്കാന്‍ കുശാഗ്രബുദ്ധികള്‍ ഇല്ലാതെ പോയത് പുതുതലമുറ അപകര്‍ഷതയോടെ വീക്ഷിക്കുന്നു.
മതവും രാഷ്ട്ട്രീയവും ഇവിടെ നിലവിലുണ്ടങ്കിലും ഇവിടെ സുഖദു:ഖ വേളകളിലെ സഹകരണത്തില്‍ എല്ലാവരും മുന്നിട്ടു നില്‍ക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ അനുവദനീയമായ അളവിലുള്ള അനിവാര്യമായ വിമര്‍ശനങ്ങളേ പരസ്പരം നടത്തുന്നുള്ളൂ എന്നത് തന്നെയാണ് സമാധാനസന്തുലനതിന് കാരണം. വര്‍ഷകാലമായാല്‍ തെക്കോട്ടും വടക്കോട്ടും നോക്കിയാല്‍ വെള്ളം കയറി കടല്‍ പോലെ കണ്ടിരുന്ന വയല്‍ വാഴകളും കവുങ്ങുകളും നിറഞ്ഞു പറമ്പ്‌ആയി മാറിയിരിക്കുന്നു.
ഒരു കി. മീ അകലത്തില്‍ ഹയര്‍സെക്കന്ററി സ്കൂളും ഇസ്ലാഹിയ്യയും പടിഞ്ഞാറ് കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജും തെക്ക് സുന്നിയ്യ അറബിക് കോളേജും വടക്ക് കെ.എം.സി.ടി മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ കോളേജും കൂടാതെ വിളിപ്പാടകലെ എം.എ.എം.ഒ ആര്‍ട്സ് & സയന്‍സ് കോളേജും വലയം ചെയ്തിരിക്കുന്ന പൊറ്റശ്ശേരി ഗ്രാമം താമസക്കാര്‍ക്ക് ശാന്തിപകരുന്ന തുരുത്തായി നിലകൊള്ളുന്നു. കോഴിക്കോട് കൂളിമാട് മുക്കം റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന ബസ്റ്റോപ് ഇവിടെയാണ്. മുക്കത്തിന്റെ കിഴക്കെ മലയോര വ്യാപാരകേന്ദ്രമെന്ന നിലയ്ക്കുള്ള മന്ദീഭവിച്ച പലതിലൊരു ഗ്രാമമാണ് പൊറ്റശ്ശേരി. ജനനിബിടമായ ഇവിടെ റോഡുകളും ഇടവഴികളും മാതൃകാപരമല്ല. ജനങ്ങളുടെ രാഷ്ട്ട്രീയ ബോധത്തിന്റെ കളങ്കം നിഴലിക്കുന്നതിവിടെ പ്രകടമാണ്. നല്ല ഒരു പാര്‍ക്കിന്റെയും വായനശാലയുടെയും അനിവാര്യത ഇവിടെയുണ്ട്. പ്രകൃതിയും പൂര്‍വികരും നട്ടു വളര്‍ത്തിയ തണല്‍ മരങ്ങള്‍ പൊറ്റശ്ശേരിയുടെ ശാന്തിക്ക് മാറ്റു കൂട്ടുന്നു. പടിഞ്ഞാറ് ചിറക്കല്‍ സുബ്രഹ്മണ്യ ക്ഷേത്രവും കിഴക്ക് എരമംഗലം വിഷ്‌ണു ക്ഷേത്രവും, മസ്ജിദ് ഫതഹും തെക്ക് മസ്ജിദുല്‍ അന്‍സാറും ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കു ശാന്തി ഏകുന്നു.
കടപ്പാട് : എന്‍. സുലൈമാന്‍ മാഷ്
Subscribe to:
Post Comments (Atom)
No comments:
Post a Comment