Monday, May 9, 2011

ഫൈറ്റേഴ്സിനു പുതിയ ഭാരവാഹികള്‍

ഫൈറ്റേഴ്സ്‌ പൊറ്റശ്ശേരിയുടെ 2011-2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു
ഇന്നലെ (08-05-2011) നടന്ന തിരഞ്ചെടുപ്പില്‍ നിഷാദ് കെ ,ടി (നെല്ലി) പ്രസിഡന്റും വിനീഷ് തച്ചമ്പറ്റ സെക്രെട്ടറിയും ശൈഫുല്‍ അമീന്‍ വൈസ് പ്രസിഡന്റും ഫവാസ് ജോയിന്റ് സെക്രെട്ടറിയും അഖിലേഷ് ട്രെഷററുമായി തിരഞ്ഞെടുക്കപെട്ടു.
മറ്റു എക്സിക്യൂട്ടീവ് മെംബേര്‍സ് :
1. മുനീര്‍ ഒ. കെ
2. ജംഷീര്‍ കണ്ണങ്കര
3. മുഫീദ് ഒ . കെ
4. റിയാസ് കണ്ണങ്കര
5. ഹസീബ് കണ്ണങ്കര
6. മനാസ് തച്ചമ്പറ്റ
7. സര്ജാസ്
8. തൌഫീഖ് (മങ്കട)

Friday, April 15, 2011

ഫൈറ്റേഴ്സ്‌ പ്രസിഡന്റിനു യാത്രയപ്പ്

പൊറ്റശ്ശേരി: ജോലി ആവശ്യാര്‍ത്വം ഗള്‍ഫില്‍ പോകുന്ന ഫൈറ്റേഴ്സ്‌ ക്ലബ്‌ പ്രസിഡന്റ്‌ മുജീബ് കെ.വിക്ക് ഫൈറ്റേഴ്സ്‌ പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. ഫവാസ് അധ്യക്ഷ സ്ത്ഥാനം വഹിച്ച യോഗത്തില്‍ നിസാബ് കണ്ണങ്കര സ്വാഗതം പറഞ്ഞു. ക്ലബ്‌ എക്സികുട്ടിവ് അംഗങ്ങളായ വിനീഷ് തച്ചമ്പറ്റ, മുനീര്‍ ഒ. കെ, മുഫീദ് ഒ. കെ, ഷമീര്‍ കണ്ണങ്കര, അഫ്സല്‍ തച്ചമ്പറ്റ, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച മുജീബ്, ഫൈറ്റേഴ്സ്‌ ക്ലബ് സ്ഥാപിതമായതിനു ശേഷം നമ്മുടെ വിദ്യാര്‍ഥികള്‍ വളരെ അതികം പുരോഗമിച്ചിട്ടുണ്ടെന്നും നാം ഇതുവരെ ഉയര്‍ത്തിപിടിച്ച മൂല്യങ്ങളുമായി ക്ലബിനെ മുന്നോട്ടു കൊണ്ടുപോകണമെന്നും പറഞ്ഞു. ട്രെശറര്‍ അഖിലേഷ് നന്ദിയും പറഞ്ഞു.

Saturday, November 6, 2010

11 വാര്‍ഡ്‌ ജനപക്ഷ മുന്നണിയുടെ വിജയത്തില്‍ ഫൈറ്റേഴ്സ്‌ പ്രവര്‍ത്തകരും ജനപക്ഷ മുന്നണിയും സംയുക്ത ആഹ്ലാദ പ്രകടനം നടത്തി. പൊറ്റശ്ശേരി കണ്ണങ്ങരയില്‍ നിന്നാരംഭിച്ച പ്രകടനം ചേന്ദമങ്ങല്ലൂരില്‍ അവസാനിച്ചു












Thursday, October 21, 2010

പ്രചാരണ രംഗത്ത് സജീവം

പൊറ്റശ്ശേരിയില്‍ ഒരു മിനി ഗ്രൌണ്ട് നിര്‍മിക്കുക എന്ന നാട്ടുകാരുടെ വര്‍ഷങ്ങളോളമായുള്ള മുറവിളിയില്‍ രാഷ്ട്രീയക്കാര്‍ അമാന്തം കാണിക്കുന്നതില്‍ പ്രതിഷേധിച്ചു ഫൈറ്റേഴ്സ്‌ ക്ലബ്‌ അംഗങ്ങള്‍ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജനപക്ഷ മുന്നണിക്ക്‌ വേണ്ടി പ്രചാരണ രംഗത്ത് സജീവമാവുന്നു. ക്ലബ്‌ പ്രസിഡന്റ്‌ മുജീബ് കെ. വി,സെക്രട്ടറി ജംഷീര്‍ കണ്ണങ്ങര നെല്ലി നിഷാദ്, മുനീര്‍ ഒ. കെ എന്നിവരുടെ നേത്രത്വത്തില്‍ ആണ് വീടുകള്‍ തോറും കയറി ഇറങ്ങി വോട്ടിനായി അഭ്യര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയല്ലാത്തതിനാല്‍ യുവാക്കളുടെ പ്രചാരണത്തിനു വന്‍ പ്രതികരണം ലഭിക്കുന്നുണ്ട്.













Friday, October 15, 2010

ജനപക്ഷമുന്നണിക്ക് പിന്‍തുണയുമായി ഫൈറ്റേഴ്സിന്റെ പ്രതിനിധി സക്കീര്‍ പൊററശ്ശേരി നടത്തിയ പ്രസംഗം (10-10-10)

നാടിന്റെ നന്മ മാത്രം ലക്ഷ്യാമാക്കി. നാടിന്റെയും പ്രവര്‍ത്തകരുടെയും കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പുരോഗതിയുടെ വിജയ ബേരി മുഴക്കി. തികച്ചും പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് നാടിന്റെ മാറ്റത്തിന് ചെവിയോര്‍ത്ത്. ലഹരി വിരുദ്ധ പ്രഖ്യാപനം മുതല്‍ നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ തുടങ്ങി എല്ലാ നാടിനും പുതു തലമുറയ്ക്കും അതിലപ്പുറം മുതിര്‍ന്നവര്‍ക്കും മാതൃകയായി പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍. നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി യുവാക്കളുടെ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തി. രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ യുവതലമുറയിലേക്ക് പകര്‍ന്ന്. ഞങ്ങളും ഈ നാടിന്റെ പൌരന്മാരാണെന്ന് പ്രഖ്യാപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.
നമ്മുടെ നാടിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ എന്നും മുറവിളികള്‍ക്കിട നല്‍കാതെ. കടന്ന് വന്ന് പ്രശ്ന പരിഹാരത്തിന് വഴിയൊരിക്കിയിരുന്ന പ്രസ്ഥാനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് ഭരണ ഘടനാപരമായ സുരക്ഷ അവശ്യമായി വന്നിരിക്കുന്നു. ഇടതനും വലതനും മതങ്ങളുടെ പേരുള്ളവരും അല്ലാത്തവരുമായ പാര്‍ട്ടിക്കാര്‍. ജനസേവന പ്രവര്‍ത്തനത്തിനായി നാട്ടിലേയും പ്രവാസിയുടെയും സംഭാവനകള്‍ സ്വീകരിച്ച് കൊള്ളവെട്ടിക്കലുകള്‍ നടത്തുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല.
എന്നാല്‍ ഇതുപോലെ സംഭാവനകള്‍ സ്വീകരിച്ച് പാര്‍ട്ടി കൊടിയില്ലാത്തവനാണെങ്കില്‍ അവന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റി അറിഞ്ഞാലും. അന്വേഷണത്തിന് ഉത്തരവിട്ട്. എനിയും ഇത്തരത്തില്‍ പാര്‍ട്ടികളില്ലാതെ ജനസേവത്തിനിറങ്ങിയാല്‍ ശരിയാക്കി കളയുമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇന്ന് നമ്മുടെ നാട്ടിലും രാജ്യത്താകമാനം നടക്കുന്നത്. അഴിമതിക്ക് നേതാക്കള്‍ കൊടിപിടിക്കുമ്പോള്‍ ഓരോ കൊടിക്കു പിന്നിലും അണി നിരന്നു പോയി എന്ന ഒറ്റ തെറ്റിന്റെ പേരില്‍ സിന്ദാബാന്ദുകള്‍ വിളിക്കാന്‍ വിധിക്കപ്പെട്ടവരായി നമ്മള്‍ ജനങ്ങള്‍ മാറിയിരിക്കുന്നു.
ശുദ്ധമായ രാഷ്ട്രീയം ഒന്ന് ഇല്ലയെന്ന്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണയിടുന്നു. രാഷ്ട്രീയക്കാര്‍ ഏറ്റവും വലിയ വൃത്തികെട്ടവരാണെന്ന് അവര്‍ പരസ്യമായും രഹസ്യമായും പറയുന്നു. ഇത്തരത്തിലുള്ള തെററിന്റെയും നെറിക്കേടിന്റെയും കൂട്ടുക്കാരെയാണോ നമ്മുടെ നാടിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് തുടങ്ങാം നമ്മുക്ക് ശുദ്ധി കലശം.
ജനാതിപത്യം അറുപതാണ്ട് പിന്നിട്ടിട്ടും. രാജ്യ വിരസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്. നമ്മുടെ നിലവിലുള്ള പാര്‍ട്ടിക്കാരെ പോലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അഞ്ചു വര്‍ഷം വച്ചുള്ള കണക്കു കൂട്ടലുകള്‍ നമ്മുക്ക് മാറ്റാം. പ്രശ്നങ്ങള്‍ക്ക് പരഹാരം പ്രശ്ന സമയത്താണുവേണ്ടത്. ഈ അടുത്ത ദിവസത്തില്‍ ഇറങ്ങിയ യു.ഡി.എഫിന്റെ ഒരു നോട്ടീസില്‍ ഞാന്‍ കണ്ടു ഒന്‍മ്പതോളം റോഡുകള്‍ സഞ്ചാര യോഗ്യമല്ലെന്ന്. ഇവര്‍ ഇന്നലെ കണ്ടതാണോ ഇത്. പിന്നെ ഏരിമല റോഡിന്റെ തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ പ്രതിഷേധിച്ച് ആ ഭാഗത്തുള്ളവര്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പത്രങ്ങളില്‍ വന്നു. ഇടതുപക്ഷത്തിന്റെ മെമ്പര്‍മാരായിരുന്നു അവിടെയെന്ന് പറഞ്ഞ് യൂഡിഎഫ് കൈ കയുകുന്നു. ഞാങ്ങളെ ജയിപ്പിച്ചാല്‍ എല്ലാം ശരിയാക്കാം. വീണ്ടും ഞങ്ങളെ ജയിപ്പിച്ചാല്‍ എല്ലാം ഞങ്ങളും ചെയ്യാമെന്ന് ഇടതനും. ഈ ജനങ്ങള്‍ നിങ്ങളെ പോലെ ബുദ്ധിയുള്ള മനുഷ്യരാണ് എന്ന് പാര്‍ട്ടികളുടെ ബുദ്ധി ജീവികള്‍ ചിന്തിക്കുന്നില്ലേ. പൊറ്റശ്ശേരി ഹൈസ്കൂള്‍ റോഡിന്റെയും പല കുടിവെള്ള പദ്ധതികളുടെയും സ്ഥിതി വ്യക്തസ്ഥമല്ല.
മുരുകന്‍ കാട്ടാകട എന്ന കവി തന്റെ കവിതയില്‍ പറയുന്ന പോലെ "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം''. നമ്മുക്കും ഈ ജനത്തെ വിണ്ഢികളാക്കുന്ന പാര്‍ട്ടികളുടെ നിറം മങ്ങിയ വികസ സ്വപ്നങ്ങള്‍ കണ്ടു മടുത്തു. നമ്മുക്ക് വേണം പുതിയ ഒരു ലോകം പുതിയൊരു കാഴ്ചകള്‍. ജനപക്ഷത്തു ജനകീയ കൂട്ടായ്മകളിലൂടെ നാടിന്റെ വികസന കാഴ്ചകള്‍ കാണാന്‍ നമ്മുക്കും അണിചേരാം ജനപക്ഷമുന്നണിയില്‍. ഇന്ന് വിരല്‍ തുമ്പില്‍ എല്ലാം മാറിമറിയുന്ന വിവര സാങ്കേതികതയുടെ ആധുനിക യുഗത്തില്‍. വിരല്‍ തുമ്പില്‍ നമ്മുക്കും ഈ നാടിന്റെ ഭാവിയെ മാറ്റാം. മാറ്റത്തിനായി മുന്നേറുന്ന മുന്നണി പടയാളികളായി നമ്മുക്ക് അണിചേരാം. ജനപക്ഷമുന്നണിയുടെ 12,13 വാര്‍ഡിലെ കരുത്തരായ സ്ഥാനാര്‍ത്ഥി കള്‍ ഹബീബു റഹ്മാനും മിനിമോള്‍ക്കും കണ്ണട അടയാളത്തില്‍ നിങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുക.
നാടിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൈറ്റേഴ്സിന്റെ എല്ലാ പ്രവര്‍ത്തകരുടെ പേരിലും മാറ്റത്തിനായി അണിചേരാന്‍ തീരുമാനിച്ച നല്ലവരായ നമ്മുടെ നാട്ടുക്കാരുടെ പേരിലും വിജയാശംസകള്‍ നേരുന്നു.
നന്ദി നമസ്കാരം

Tuesday, October 12, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പു പിന്തുണ പ്രഖ്യാപനം

പൊററശ്ശേരിയിലെ യുവത്വത്തിന്റെ കൂട്ടായ്മയായ ഫൈറേറഴ്സിന്റെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനപക്ഷ മുന്നണിക്ക് പിന്‍തുണ പ്രഖ്യപിച്ചതായി പ്രസിഡണ്ട് മുജീബ് KV അറിയ്ച്ചു. ജനകീയമായ കൂട്ടായ്മയായ ജനപക്ഷമുന്നണിക്ക് സാമൂഹികവും സാംസ്ക്കാരികമായും ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും. ജനങ്ങളെ ജനാതിപത്യത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു ജനങ്ങളെ ദ്രോഹിക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരു പരിവര്‍ത്തനത്തിന്റെ പാത തുറക്കുക എന്ന ഒരു സല്‍കര്‍മവും ഈ ജനകീയ മുന്നണിയില്‍ അണി നിരക്കുന്നതിലൂടെ സംഭവിക്കുമെന്നും മുജീബ് പറഞ്ഞു. ജനപക്ഷ മുന്നണിയുടെ പുല്‍പമ്പില്‍ നടന്ന ശക്തി പ്രകടനത്തില്‍ ഫൈറേറഴ്സിന്റെ പ്രവര്‍ത്തകര്‍ ജനപക്ഷമുന്നണിക്കൊപ്പം അണി നിരന്നു. പുല്‍പറമ്പ് അങ്ങാടിയില്‍ നടന്ന പൊതുയോഗത്തില്‍ ഫൈറേറഴ്സിന്റെ പ്രതിനിധിയായി സക്കീര്‍ ഹുസൈന്‍ ജനപക്ഷത്തിന് മത്സര രംഗത്ത് പിന്‍തുണ പ്രഖ്യാപിക്കുകയും വിജയാശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

Sunday, October 10, 2010

ഫൈറ്റേയ്സ് പ്രവര്‍ത്തകര്‍ നെല്ലിക്കു നിഷാദിന്‍റെ നേത്രത്വത്തില്‍ പെരുന്നാള്‍ സുദിനത്തില്‍ വീടുകള്‍ തോറും സന്തര്‍ശനം നടത്തിയത് കൌതുകമായി. ഫൈറ്റേയ്സിന്‍റെ ഒത്തൊരുമ വിളിച്ചോതുന്ന ഒരു പ്രവര്‍ത്തനം ഇതിലൂടെ നാട്ടുകാര്‍ക്ക് ദെര്‍ശിക്കാനായി.








തിരഞ്ഞെടുപ്പുകാലത്തെ വികസന വര്‍ത്തമാനങ്ങള്‍.....

ഏതാണ്ട് ഒരുമാസകാലത്തിന്റെ ദൈര്‍ഘ്യം മാത്രമേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുളൂ. തിരഞ്ഞെടുപ്പിന്റെ കാര്‍മേഘങ്ങള്‍ ആകാശത്ത് ഇരുളുമ്പോല്‍ മാത്രം രംഗബോധം വീണ്ടുക്കിട്ടുന്ന രാഷ്ട്രീയക്കാര്‍ പിന്നെ വാക്താനങ്ങളുടെ പെരുമഴ പെയിപ്പിച്ചുതുടങ്ങും. പഴയ വാക്താനങ്ങളുടെ ഗതിയെന്തായിരുന്നുവെന്നൊന്നും ആരും ആന്വേഷിക്കാറുമില്ല. രാഷ്ട്രീയ സാക്ഷരരെന്ന് നടിക്കുമ്പോയും ജനാധിപത്യത്തിന്റെ ധര്‍മ്മം നാം അറിയാതെ പോവുന്നു. ഈ ഒരു സാഹജര്യത്തില്‍ പൊറ്റശ്ശേരിയുടെ വികസനം എന്ന വിശയത്തെ മുന്‍ നിര്‍ത്തി ഒരു രാഷ്ട്രീയ വിചാരണക്കുള്ള ശ്രമമാണ് ഫൈറ്റേഴ്സ് ഈ സപ്ളിമെന്റില്‍ നടത്തുന്നത്. പൊറ്റശ്ശേരി ഗ്രാമം നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്നും അവ പരിഹരിക്കാനുള്ള രാഷ്ട്രീയ മായ ഉപാധികള്‍ ഏതൊക്കെയാണെന്നും അന്വേഷിക്കുകയാണ് ഈ ചര്‍ച്ചയില്‍.

കോണ്‍ഗ്രസ്, സി.പി.എം, മുസ്ളിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ നവ രാഷ്ട്രീയ പാര്‍ട്ടികളായ ജനപക്ഷവും എസ്. ഡി. പി. ഐയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പുറത്ത് നിന്നുള്ള വീക്ഷണവും നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.


ജനപക്ഷമുന്നണി പ്രതിക്ഞാബദ്ധരാണ്- എ. ഗഫൂര്‍ പൊറ്റശ്ശേരി

ഫൈറ്റേഴ്സ് പൊറ്റശ്ശേരി നാടിന്റെ രാക്ഷ്ട്രീയ, വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നത് ജനപക്ഷമുന്നണിയുടെ പ്രതിനിധി എന്ന നിലയില്‍ തുറന്ന മനസോടെയാണ് സ്വീകരിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനതീനമായ, മത, ജാതി ഭിന്നതകളില്ലാത്ത തീര്‍ത്തും മതേതരമായ കൂട്ടായ്മയാണ് ജനപക്ഷമുന്നണി. താഴെ തട്ടിലെ ജനങ്ങളുടെ പുരോഗതി നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളിലില്ലാതാവുമ്പോളള്‍ ഞങ്ങള്‍ക്കും ഒരു ജീവിതമുണ്ടെന്ന് പ്രഖ്യാപിച്ച് വെത്യസ്ഥ പ്രദേശങ്ങളില്‍ വിവിധ പേരുകളില്‍ ഇത്തരം കൂട്ടാഴ്മകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഫൈറ്റേഴ്സ് മുന്നോട്ട് വെക്കുന്ന ഈ ചര്‍ച്ചയും ഇതിന്റെ ഭാഗമാണെന്ന് ഞാന്‍ കാണുന്നു.

പൊറ്റശ്ശേരി ഗ്രാമത്തിന്റെ ( 12,13 വാര്‍ഡുകള്‍) സര്‍വ്വോന്‍മുഖ പുരോഗതിക്കും വികസനത്തിനും അനിവാര്യമായും ശ്രദ്ധപതിയേണ്ടകാര്യങ്ങള്‍
- പ്രാധമിക വിദ്യാലയം, സാംസ്ക്കാരിക നിലയം, പൊതുകളിസ്ഥലം എന്നിവയുടെ അഭാവം.
- പൊറ്റശ്ശേരി നാലുസെന്റ് കോളനിയുടെ ശോച്യാവസ്ഥ.
- പൊറ്റശ്ശേരി- ഹൈസ്ക്കൂള്‍ റോഡ്, പൊറ്റശ്ശേരി- ഏരിമല റോഡ് എന്നിവയുടെ വിഗസനത്തിലുള്ള . അശ്രദ്ധ
- തൊഴില്‍ മേഖലയില്‍ നിന്ന് പുറം തള്ളപെട്ടവരുടെ പ്രയാസങ്ങള്‍.
- സ്വന്തമായി വീടില്ലാത്തവരുടെ പ്രശ്നങ്ങള്‍.
- കുടിവെള്ള പ്രശ്നം
- ഇനിയും വൈദ്യുതീകരിച്ചിട്ടിലാത്ത വിടുകള്‍
- കാര്‍ഷിക മേഖലയുടെ തളര്‍ച്ച.
പന്ത്രണ്ട് പതിമൂന്ന് വാര്‍ഡുകളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി നീക്കിവെക്കപ്പെടുന്ന ഫണ്ടുകളില്‍ അധികവും ഉദ്ദിഷ്ട രീതിയിലല്ല വിനിയോഗിക്കപെടുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, പാര്‍പ്പിട, സാമൂഹിക മേഖലകളില്‍ വന്‍ പുരോഗതി സാധ്യമാകുമായിരുന്നെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യങ്ങളാണ് പലപോഴും സംരക്ഷികപെടുന്നത്. യുവതയുടെ ശേഷി കാര്യക്ഷമമായി വിനിയേഗിക്കാവുന്ന സംവിധാനങ്ങളൊന്നും ഉണ്ടായില്ല.

കളിസ്ഥലം സാധ്യമാണ്.

പൊറ്റശ്ശേരിയിലെ യുവാക്കളുടെ കളിസ്ഥലത്തിനുവേണ്ടിയുള്ള മുറവിളിക്ക് എന്ത്കൊണ്ടും എന്നേ പരിഹാരം കാണേണ്ടതായിരുന്നു. ബ്രസീല്‍ ചേന്ദമംഗല്ലുര്‍ പോലുള്ള ടീമുകളെ ആവേശംകൊള്ളിക്കാന്‍ മുന്‍ പന്തിയിലുണ്ടായിരുന്ന നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ സ്വന്തമായി ടീമുണ്ടാക്കി പരിസര പ്രദേശങ്ങളിലെ ടൂര്‍ണമെന്റുകളുല്‍ സാനിദ്ധ്യം ഉറപ്പിക്കുക മാത്രമല്ല മിന്നുന്ന വിജയങ്ങള്‍ കരസ്ഥമാക്കുകയുംമുണ്ടായി. സ്വന്തമായി എന്നല്ല ഒരു കളിസ്ഥലം തന്നെയിലാതെയാണ് അവര്‍ ഈ നേട്ടങ്ങള്‍ കൈലരിച്ചത്.
അതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനങ്ങള്‍ തുടങ്ങിയ എല്ലാവരുടേയും കൂട്ടായ്മയോടെ സര്‍വോപരി യുവതയുടെ കര്‍മ്മശേഷി പ്രയോജനപെടുത്തികൊണ്ട് ഒരു പൊതു കളിസ്ഥലം നിര്‍മ്മികാവുന്നതേയുളൂ. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊറ്റശ്ശേരിയില്‍ വികസന പ്രവര്‍ത്തലങ്ങല്‍ നടത്തികൊണ്ടിരിക്കുന്നവര്‍ ഉള്‍കൊള്ളുന്ന ജനപക്ഷമുന്നണിക്ക് യുവാക്കളുടേയും നാടിന്റേയും ആവശ്യമായ പൊതുകളിസ്ഥലം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

ജനപക്ഷമുന്നണിയുടെ പ്രകടനപത്രിക

ഇതര കക്ഷികള്‍ എന്തുചെയ്തില്ല എന്ന് മുറവിളിക്കുന്നതിലപ്പുറം ഈ നാട്ടിലെ ജനതയായ നമുക്ക് എന്ത് ചെയ്യാനാവുമെന്ന ചിന്തയാണ് ജനപക്ഷമുന്നണിയുടെ ശക്തി. നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍, നമുക്ക് ചെയ്യാവുന്ന നമ്മുടെ പ്രകടനപത്രികയിലെ പ്രത്യേകിച്ചും 12, 13 വാര്‍ഡുകളെ സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍.
1- പ്രദേശത്തെ കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ സാംസ്ക്കാരിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു സാംസ്ക്കാരിക നിലയം സ്ഥാപിക്കും.
2- പൊറ്റശ്ശേരിയില്‍ ഒരു പ്രാഥമിക വിദ്യാലയം
3- പൊതു കളിസ്ഥലം ഉണ്ടാക്കുന്നതിന് വിവിധ ഏജന്‍സികളെ കൂട്ടിയിണക്കി സംവിധാനമുണ്ടാക്കും.
4- പൊറ്റശ്ശേരി നാല്സെന്റ് കോളനിയുടെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാക്കി നടപ്പില്‍ വരുത്തും.
5- ചെമ്പക്കോട്്, പനങ്ങോട്, പുളിയാറക്കല്‍, കണ്ണങ്ങര, പൊറ്റശ്ശേരികോളനി എന്നിവിടങ്ങളില്‍ കുടിവെള്ളപദ്ധതി സ്ഥാപിക്കും.
6- ഊര്‍ക്കടവ് പദ്ധതിയുടെ അനുബന്ധമെന്നോണം ഇരുവഴിഞ്ഞി പുഴയില്‍ നിന്ന് പൊറ്റശ്ശേരിയിലേക്ക് ജലസേജനത്തിന് സൌകര്യമൊരുക്കുന്ന, വെള്ളപൊക്ക നിയന്ത്രണ സംവിധാനമുള്ള കനാല്‍ നിര്‍മിക്കും.
7- പഠന രംഗത്ത് പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷി വികസിപ്പിക്കുന്നതിനും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.
8- വാര്‍ഡിലെ, സ്വന്തമായി ഭൂമിയുള്ള മുഴുവന്‍ ആളുകള്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുന്നതിന് പദ്ധതി ആവിശ്കരിച്ച് നടപ്പിലാക്കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിവാങ്ങുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി കാര്യക്ഷമമായും പക്ഷപാതരഹിതമായും നടപ്പിലാക്കും.
9- കാര്‍ഷിക വികസനത്തിന് സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കും. വീട്ടുമുറ്റത്തെ പച്ചകറി തോട്ടങ്ങള്‍ കാര്യക്ഷമമായി വികസിപ്പിക്കും.
10- മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
11- പൊറ്റശ്ശേരി-ഹൈസ്ക്കൂള്‍ റോഡ്, പൊറ്റശ്ശേരി- ഏരിമല റോഡ് എന്നിവയെ പ്രധാന ബദല്‍ റോഡുകളായി വികസിപ്പിക്കും
12- തൊഴിലുറപ്പ് പദ്ധതിയുടെ സേവനം കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാമായി പ്രയോജനപെടുത്തും
13- രണ്ട് മേഖലകളിലായി വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളാരംഭിക്കും.

അഴിമതിരഹിത സുതാര്യ രാഷ്ട്രീയം - റാഫി പൊറ്റശ്ശേരി ( എസ്.ഡി. പി.ഐ പ്രവര്‍ത്തകന്‍)

എസ്. ഡി. പി. ഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നിലവിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പോരായ്മകളെ പൂര്‍ണമായും പരിഹരിക്കുന്ന ഒരു ബദല്‍ രാഷ്ട്രീയമാണ്. സുതാര്യവും അഴിമതിരഹിതവുമായ ജനകീയ രാഷ്ട്രീയമാണ് അത്. വരാന്‍ പോവുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൊറ്റശ്ശേരിയിലെ പന്ത്രണ്ട് പതിമൂന്ന് വാര്‍ഡുകളില്‍ എസ്. ഡി. പി. ഐ അവതരിപ്പിക്കുന്ന വികസന മാര്‍ഗ്ഗരേഖയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ചില പ്രഥാനകാര്യങ്ങള്‍ ഇവിടെ പങ്കുവെക്കാം.
1- ഗ്രാമസഭകളില്‍ ഗ്രാമവാസികളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഗ്രാമസഭക്ക് ജനകീയ മുഖം നല്‍കി അതിനെ കൂടുതല്‍ കാര്യക്ഷമവുമാക്കും
2- ചെറുകിട കുടില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അതിനാവശ്യമായ മനുശ്യവിഭവങ്ങള്‍ ഒരുക്കുന്നതിന് വേണ്ട പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രത്ത്യേകം ഊന്നല്‍ നല്‍കും.
3- ജനങ്ങളുംടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ അവസ്ഥകളെ മനസിലാക്കുന്നതിന് സമഗ്രമായ സര്‍വ്വേ സംഘടിപ്പിക്കുകേയും അതിന്റെ അടിയ്സ്ഥാനത്തില്‍ ശാസ്ത്രീയമായി ക്ഷേമ പദ്ധതികള്‍ ആരംഭിക്കുകേയും ചെയ്യും.
4- ഉന്നത വിദ്യാഭ്യാസത്തെ പറ്റി ബോധവല്‍ക്കരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും വിവിധ കരിയര്‍ സെന്ററുകളുമായി ചേര്‍ന്ന് ഒരു കരിയര്‍ സെന്ററിനു രൂപം നല്‍കും. പി. എസ്. സി. പോലുള്ള മല്‍സര പരീക്ഷകള്‍ക്കുള്ള പരിശിലനത്തിനും ഉപകരിക്കുന്നതായിരിക്കും ഈ സെന്റര്‍.
5- പൊറ്റശ്ശേരി-ചെമ്പക്കോട്ടുമല്‍, പൊറ്റശ്ശേരി-ചെറോട്ടീരി റോഡുകളുടെ ടാറിങ്ങിന് പ്രഥമപരികണന നല്‍ക്കും. മറ്റ് റോഡുകളുടേയും അറ്റകുറ്റപണികള്‍ തീര്‍ക്കും.
6- ഒരു സാംസ്ക്കാരിക നിലയവും വായനശാലയും സ്ഥാപിക്കും
7- പൊതു കളിസ്ഥലം നിര്‍മ്മിക്കും
9-ഗ്രാമത്തെ കാര്‍ഷിക സ്വയം പര്യാപതമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ കാര്‍ഷിക യൂണിറ്റ് സ്ഥാപിക്കും
10 ഫണ്ടുകളുടെ ലഭ്യത, ചിലവുകള്‍ തുടങ്ങിയ കണക്കുകള്‍ യഥാസമയം ഗ്രാമ സഭകളിലൂടെ ജനങ്ങളെ ബോധ്യപെടുത്തുകയും പദ്ധതികള്‍ ആവിഷ്ക്കരികുന്നതില്‍ ജനങ്ങളുടെ കൂട്ടായ തീരുമാലങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുകയും ചെയ്യും

സമഗ്ര വികസനത്തിന്‍ നടപടികള്‍ ഉണ്ടാവും -എം മധു മാസ്ററര്‍ ( കോണ്‍ഗ്രസ്)

പൊറ്റശ്ശേരിയുടെ രാഷ്ട്രീയ, വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചതിന് ഫൈറ്റേഴ്സിനെ അഭിനന്ദിക്കുന്നു. ഈ ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന നിര്ദേശങ്ങള്‍ പ്രായോഗിക തലത്തിലെത്തിക്കാന്‍ ഫൈറ്റേഴ്സിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വികസനത്തിന്റെ പോരായ്മകള്‍

തികച്ചും ഗ്രാമ പ്രദേശമായ നമ്മുടെ പൊറ്റശ്ശേരിക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ട്. അദ്ധ്വാനശീലരായ കര്‍ഷകരും തൊഴിലാളികളും നാട്ടില്‍ ധാരാളമുണ്ടെങ്കിലും തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തികാനുതക്കുന്ന വിദത്തിലുള്ള തൊഴില്‍ ശാലകള്‍ നമ്മുടെ നാട്ടിലില്ല.
എല്‍. പി. സ്ക്കുളിന്റെ അഭാവവും സാംസ്ക്കാരിക കേന്ദ്രത്തിന്റെ അഭാവവും നാട്ടിലെ യുവത്വത്തിന്റെ പരിഹരിക്കപെടാത്ത പ്രശ്നമായി നിലനില്‍ക്കുന്നു.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ളിനിക്കോ സ്ബ് സെന്ററുകളൊ നമ്മുടെ നാട്ടിലില്ല. ഗവണ്‍മെന്റ് മേഖലയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഒരുചെറിയ ആശുപത്രി സംവിധാനം നമുക്കാവശ്യമാണ്. വിശ്രമ വേളകള്‍ പ്രയോജനപെടുത്തുന്നതിന് ഒരു പൊതു പാര്‍ക്കും നമുക്കാവശ്യമാണ്. ഇതിനെല്ലാം ഉപരി വിഭാഗീയ ചിന്താഗതികളിലാത്ത പൊതുസമൂഹചിന്ത ഇനിയും വളര്‍ന്ന് വരേണ്ടിയിരിക്കുന്നു.

നിലവിലെ വികസന പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനുളില്‍ പൊറ്റശ്ശേരി ഉള്‍ക്കൊള്ളുന്ന രണ്ട് വാര്‍ഡുകളിലും ഒരു വികസനവും നടന്നിട്ടില്ലന്ന് മനസിലാക്കാം. രണ്ടായിത്തി അഞ്ചിലെ തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കപെട്ട പ്രശ്നങ്ങളൊന്നും തന്നെ പരിഹരിക്കപെട്ടിട്ടില്ല. പുതിയ വികസനങ്ങളൊന്നും തന്നെ ഉണ്ടായതുമില്ല. പൊറ്റശ്ശേരി-ഹൈസ്ക്കുള്‍ റോഡിന്റെ സ്ഥിതി പരിശോദിച്ചാല്‍ ഇതുമനസ്സിലാക്കാവുന്നതുമാണ്. ഒമ്പതുവര്‍ഷത്തോളം ഈ റോഡിന് ഒരു നയാപൈസപോലും വകയിരുത്താന്‍ മെമ്പര്‍ക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടെപ്പു വര്‍ഷമായതുകൊണ്ടുമാത്രമാണ് ഈ വര്‍ഷം ഇതിന്‍ ചെറിയ ഫണ്ട് വകയിരുത്തിയത്.
ഏരിമല റോഡിന്റെ കാര്യവും ഇതുത്തനെയാണ്. സാംസ്ക്കാരിക കേന്ദ്രവും പാഴായ വാക്താനമാണ്. പുളിയാറക്കലും പനങ്ങോട്ടുമ്മലും ജനങ്ങള്‍ ഇന്നും കുടിവെള്ളക്ഷാമം നേരിടുന്നു.

കളി സ്ഥലം

പെതു കളിസ്ഥലം നമ്മുക്കാവശ്യമാണ്. കൂട്ടായ പ്രവര്‍ത്തനം അതിനാവശ്യമാണ്. പക്ഷെ ഈ ആവശ്യം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉന്നയിക്കുന്ന സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാവരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് ഉന്നയിക്കപെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇത് സജീവ വിശമാക്കാന്‍ ആരെയും കണ്ടിട്ടില്ല.
പെട്ടന്ന് സാധിചെടുക്കാവുന്ന ഒരു വിശയമല്ല ഇത്. ആവശ്യമായ സ്ഥലത്തിന്റെ ലഭ്യത വലിയൊരു പ്രശ്നമായി നിലനില്‍ക്കുന്നുണ്ട്. ഈ സാഹജര്യത്തില്‍ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇത് സാദ്യമാവൂ.

പൊറ്റശ്ശേരിയുടേത് വികസന രാഷ്ട്രീയമാണ്. ആറുകണ്ടത്തില്‍ ബാലന്‍ ( 13ാം വാര്‍ഡ് മെമ്പര്‍)


വികസനമെന്നത് ഒരു പ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്ന പ്രക്രിയ അല്ല. ഇതിനെ സമഗ്രമായി കാണണം. പോഷകസമൃദ്ധമായ ആഹാരവും കയറിക്കിടക്കാന്‍ ഒരു വീടും ജീവിക്കാന്‍ ഒരുതൊഴിലും രോഗംവന്നാല്‍ ചികില്‍സിക്കാനുള്ള വഴിയും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള വകയും ഉണ്ടാവുമ്പോയാണ് പൌരസ്വാതന്ത്രം പൂര്‍ണമാവുന്നത്. അതോടൊപ്പം ഗ്രാമത്തിലുള്ള ജനങ്ങള്‍ ഒരുമിച്ചുചേരുന്ന വായന ശാലകളും കളിസ്ഥലങ്ങളും ഗുണ നിലവാരമുള്ള പൊതുവഴികളും വേണം. ഇവയെല്ലാം സാക്ഷാത്കരിക്കുന്നതിന് നമ്മുക്ക് ഇനിയും മുന്നേറേണ്ടതുണ്ട്. ഈവക ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ 2005-2010 കാലയളവിലെ ഞാനടക്കമുള്ള പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്.

പൊറ്റശ്ശേരിയുടെ മനസില്‍ മതേതരമായ ഉറച്ചകാഴ്ച്ചപാട് വളര്‍ത്തിയെടുക്കാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്. പൊറ്റശ്ശേരിക്ക് ഒരു രാഷ്ട്രീമുണ്ട് അത് വികസനത്തിന്റെ രാഷ്ട്രീയമാണ്. പൊറ്റശ്ശേരിയില്‍ കളിസ്ഥലം അനിവാര്യമാണ്. ഇതിനായി ഉചിതമായ സ്ഥലം ലഭ്യമാവാത്തത് കൊണ്ട് ഇത് പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചില്ല. ഗ്രാമത്തിലെ ജനങ്ങള്‍ ഒത്തുചേര്‍ന്ന് അനുയോജ്യമായ സ്ഥലം കണ്ടത്തി ഗ്രാമ സഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി ഇനി വരുന്ന ഭരണസമിതിയെകൊണ്ട് ഫണ്ട് വകയിരുത്തലിന് ശ്രമിക്കണം. വാര്‍ഡ് മെമ്പറ#ായി തെരഞ്ഞെടുകപെടുന്നയാള്‍ ഇതിന്‍ നേതൃത്വം നല്‍കണം. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ മുന്‍നിരയില്‍ ഞാനുണ്ടാവും.

എന്റെ രാഷ്ട്രീയ മുന്നണി കഴിഞ്ഞ തിരഞ്ഞെയുപ്പുകളിലെല്ലാം പ്രകടന പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവയില്‍ പറഞ്ഞവ നടപ്പിലാക്കയിട്ടുമുണ്ട്. അതിനുശേഷം കഴിഞ്ഞ ഗ്രാമസഭകളില്‍ ജനങ്ങള്‍ ഉയര്‍ത്തിയ വികസന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതരത്തിലുള്ള ഒരു പ്രകടന പത്രിക തീര്‍ച്ചയായും എന്റെ രാഷ്ട്രീയ മുന്നണി ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. അതില്‍ പൊറ്റശ്ശേരിയില്‍ ഒരു കളിസ്ഥലമെന്ന നിര്‍ദേശവുമുണ്ടാവും.

പോരായ്മകള്‍ നിരവധി, സമഗ്ര കാഴ്ചപാട് അനിവാര്യം - മരക്കാര്‍ മാസ്റര്‍( പ്രസി: മുസ്ലിം ലീഗ്)

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കമാണ് പൊറ്റശ്ശേരിയിലെ രണ്ട് വാര്‍ഡുകളും. റോഡുകളും മറ്റും യാതൊരു പണിയും നടക്കാതെ പൊട്ടിപൊളിഞ്ഞ് കിടക്കുന്നു. പുരോഗതിയുണ്ടാകുന്ന വിദത്തിലുള്ള യാതൊരു പദ്ധതിയും പൊറ്റശ്ശേരിയില്‍ ഉണ്ടായിട്ടില്ല എന്നത് വിണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയത്ത് ജനങ്ങള്‍ ചിന്തികേണ്ടുന്ന കാര്യമാണ്.
കളിസ്ഥലത്തിന്റെ അഭാവവും ഗുരുതരമായ പ്രശ്നം തന്നെയാണ്.
കളിസ്ഥലത്തിനന്റെ കാര്യവും സാംസ്ക്കാരിക നിലയം സ്ഥാപിക്കുന്ന കാര്യവും ഞങ്ങളുടെ മുന്നണി വരുന്ന തിരഞ്ഞെടുപ്പല്‍ ഗൌരവമായി മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളായിരിക്കും. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കഴിഞ്ഞ ഭരണം അമ്പേ പരാചയമായിരുന്നുവെന്നതുകൊണ്ടുതന്നെ ഈ വക കാര്യങ്ങള്‍ ഞങ്ങളുടെ മുന്നണിയെ സംമ്പന്തിചേടത്തോളം പ്രഥമ പരിഘണനയില്‍ ഉണ്ടാവും.

ഫൈറ്റേസിന്റെ വോട്ട്. -കെ. ജംഷീര്‍ (പ്രസി: ഫൈറ്റേഴ്സ് )

ഏതൊരുസമുഹത്തിന്റേയും പ്രതീക്ഷയും വാക്താനവുമാണ് അവിടുത്തെ യുവതലമുറ. യുവതയുടെ പുരോഗമനപരവും ക്രിയാത്മകവുമായ സാനിദ്ധ്യം ഏതൊരു ഗ്രാമത്തിനും മുതല്‍ കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവാനിടയില്ല. ആരോഗ്യകരമായ സാമൂഹിക, സാംസ്ക്കാരിക അന്തരീക്ഷവും കലാ-കായിക വേദികളും മാതൃകാ യുവത്വത്തിന്റെ നിലനില്‍പ്പിന് ഒണ്ടായേത്തീരൂ. കക്ഷിരാഷ്ട്രീയത്തിന്റേയും മത വിഭാഗീയതകളുടേയും ഒറ്റപ്പെട്ട തുരുത്തുകളില്‍ നിന്നും വേര്‍പ്പെട്ട് മനുഷ്യത്വത്തെ തിരിച്ചറിയുകയും മാനവികതയുടെ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍ക്കുകെയും ചെയ്യുന്ന യുവതയായിരിക്കും നാളയുടെ നിര്‍മ്മാതാകള്‍. മതമൈത്രിയുടെ നാടായ പൊറ്റശ്ശേരിയില്‍ രൂപം കൊണ്ട ഫൈറ്റേഴ്സ് അത്തരത്തിലുള്ള യുവജന കൂട്ടായ്മയാണ്.

പൊറ്റശ്ശേരി ഗ്രാമത്തിലെ തൊണ്ണൂറു ശതമാനം യുവാക്കളും കുട്ടികളും ഉള്‍കൊള്ളുന്ന ഈ ക്ളബ് കായിക രംഗത്ത് ഗ്രാമത്തിന്റെ തുടിപ്പായ് മാറിയിട്ടുണ്ടെന്ന കാര്യം അവിതര്‍ക്കിതമാണ്. സമീപ പ്രദേശങങളില്‍ നടക്കുന്ന കായിക മത്സരങ്ങളിലും എന്തിനേറെ, പഞ്ചായത്ത് തലത്തില്‍ നടക്കുന്ന കേരളോല്‍സവ മല്‍സരങ്ങളിലടക്കം മിന്നുന്ന പ്രകടനം ഫൈറ്റേഴ്സ് കാഴ്ച്ചവെച്ചിട്ടുണ്ട്. ഒട്ടേറെ പോരായ്മകളുടെ നടുവില്‍ നിന്നാണ് ഫൈറ്റേഴ്സിന്റെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടികൊണ്ടിരിക്കുന്നത്. ഒരു പൊതു കളിസ്ഥലത്തിന്റെ അഭാവം തന്നെയാണ് ഒന്നാമത്തെ പ്രശ്നം. പൊറ്റശ്ശേരിയില്‍ ഒരു പൊതു കളിസ്ഥലം നേടിയെടുക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന അലംബാവത്തിനെതിരായുള്ള സംഘടിത സമരത്തിനുള്ള വേദിയായിരിക്കും ഫൈറ്റേഴ്സിന്ന് വരാന്‍ പേവുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഒരു പൊതു കളിസ്ഥലമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പ്രഖ്യപിക്കുന്നു. ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്ന പൂര്‍ണ ഉറപ്പ് നല്‍കുന്ന സ്ഥാനാത്ഥിക്കായിരിക്കും ഫൈറ്റേസിന്റെ വോട്ട്. ഫൈറ്റേഴ്സിനകത്തെ വോട്ടവകാശമുള്ള മുപ്പതോളം പേര്‍ ഒന്നിച്ചെടുത്ത തീരുമാനമാണിത്.

ഫൈറ്റേയ്സ് ഇഫ്താര്‍ പാര്‍ട്ടി

സെപ്റ്റംബര്‍ എട്ടിന് (റമളാന്‍ 28) ഫൈറ്റേയ്സ് പ്രവര്‍ത്തകര്‍ പൊറ്റശ്ശേരി അങ്ങാടിയില്‍ വെച്ചു ഇഫ്താര്‍ സംഗടിപ്പിച്ചു. മത സൌഹാര്‍ദം നിറഞ്ഞു നിന്ന സംഗമത്തിന്. മനാസ് അഖിലേഷ്, നിസാബ്, റിയാസ്, ബാസിം എന്നിവര്‍ നേത്രത്വം നല്‍കി.


















പൂക്കള മത്സരം

പൊന്നോണ നാളില്‍ ഫൈറ്റേയ്സ് പ്രവര്‍ത്തകര്‍ പൂക്കള മത്സരം സംഗടിപ്പിച്ചു. ഓരോ വീടുകള്‍ തോറും കയറി അവിടെങ്ങളിലെ പൂക്കളങ്ങള്‍ നിരീക്ഷിച്ചാണ് മത്സരം നടന്നത്. ബര്‍ഷാദ്‌, അജിത്ത്, ഫജ സുലൈമാന്‍ എന്നിവര്‍ നേത്രത്വം നല്‍കി.