About Us

പൊറ്റശ്ശേരിയിലെ യുവജനങ്ങളുടെ കൂട്ടായ്മയാണ്‌ ഫൈറ്റേഴ്സ്‌. രണ്ടു വര്‍ഷം മുമ്പ് രൂപീകരിച്ച ഈ ക്ലബ്‌ അതിന്‍റെ കുറഞ്ഞകാലം കൊണ്ടു തന്നെ കായിക രംഗത്ത്‌ ചെറുതല്ലാത്ത വിജയങ്ങള്‍ നേടിയെടുക്കുകയുണ്ടായി. രാഷ്ട്ട്രീയ പാര്‍ട്ടികളുടെയോ മത സംഘടനകളുടെയോ അഫിലിയേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പൊറ്റശ്ശേരിയിലെ ഏക ക്ലബ്‌ കൂടിയാണിത്‌. ഒത്തിരി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മക്ക് വേണ്ടി രൂപീകരിച്ച ഈ ക്ലബ്ബില്‍ ഇപ്പോള്‍ പൊറ്റശ്ശേരിയിലെ ഒട്ടുമിക്ക യുവാക്കളും അംഗങ്ങളാണ്. സമീപ പ്രദേശങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ്‌, ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലും പൊറ്റശ്ശേരി അതിന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നത് ഫൈറ്റേഴ്സിലൂടെയാണ് ലഹരിവിരുദ്ധ പ്രോഗ്രാമുകളും മറ്റും സങ്കടിപ്പിച്ചു ഗ്രാമത്തിന്‍റെ തുടിപ്പാകുകയാണ് ഫൈറ്റേഴ്സ്‌.