Sunday, March 21, 2010

ആവേശം അലതല്ലി ഫുട്ബോള്‍ ലീഗ് സമാപിച്ചു.

ഫൈറ്റേഴ്സ് വിന്നേയ്സ് പ്രൈസ്മണിക്ക് വേണ്ടി ഫൈറ്റേഴ്സ് ക്ലബ്‌ പൊറ്റശ്ശേരി സംഘടിപ്പിച്ച ഒന്നാമത് പ്രാദേശിക ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളക്ക് സമാപനമായി. പൊറ്റശ്ശേരിയില്‍ നിന്ന് 10 ടീമുകളിലായി എഴുപതോളം കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ കളിച്ചു. ഇന്ന് നടന്ന ആവേശോജ്ജ്വലമായ അവസാന കളിയില്‍ സംഗമിത്ര പൊറ്റശ്ശേരി എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയ് ഹിന്ദിനെ മുക്കി കളഞ്ഞു. സംഗമിത്രക്ക് വേണ്ടി വിനീഷ് ഹാട്രിക്ക് നേടി. കയിഞ്ഞ രണ്ടായ്ച്ച കാലം നീണ്ടു നിന്ന ലീഗ് മത്സരങ്ങളില്‍ ഒന്നിലൊഴികെ എല്ലാ കളികളിലും ജയിച്ചു കയറിയ, മങ്കട തൌഫീഖിന്‍റെ നേത്രത്വത്തിലുള്ള ഫ്ലാറ്റി ബോയ്സ് 22 പോയിന്‍റുമായി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനെത്തെത്തി ജേതാക്കളായി. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ജയ് ഹിന്ദിന്‍റെ പ്രനില്‍ അര്‍ഹനായി. ഏറ്റവും നല്ല ഗോളിക്ക് സിറാജ് ബാവയും, മികച്ച ടീമിന് സംഗമിത്രയും ഏറ്റവും നല്ല ഫോര്‍വാര്‍ഡിനു മുഫസ്സിലും അര്‍ഹരായി.
കോഴിക്കോട് ജില്ലാ ഫോറെസ്റ്റ് ഓഫീസര്‍ സജീവ്‌ കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.


വിന്നേയ്സ് (ഫ്ലാറ്റി ബോയ്സ്)






അവാര്‍ഡുകള്‍
ഏറ്റവും നല്ല കാണി : ഖാലിദ് കാക്ക

ബെസ്റ്റ് ഫോര്‍വാര്‍ഡ്‌: മുഫസ്സില്‍ (ചാല്ലെന്ജ്ജെയ്സ്)

ആവേശം നിറഞ്ഞ കളി : കൂതറ

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍: മങ്കട തൌഫീഖ് (ഫ്ലാറ്റി ബോയ്സ്)


ഏറ്റവും അച്ചടക്കമുള്ള ടീം: സിറ്റി ട്ടൈഗേയ്സ്
ബെസ്റ്റ് കളിക്കാരന്‍ : പ്രനില്‍ (ജയ് ഹിന്ദ്‌)


ഏറ്റവും വേഗതയേറിയ ഗോള്‍ (8 സെക്കന്റ്‌ ) : അമീര്‍ (അല്‍ അറബി)


ബെസ്റ്റ് ടീം : സംഗമിത്ര


ബെസ്റ്റ് ഗോള്‍ : മര്‍സൂഖ് (ബ്രൌണ്‍ ഷൂട്ടെയ്സ്)


ബെസ്റ്റ് ഗോള്‍ കീപ്പര്‍: സിറാജ് ബാവ (അല്‍ ഫര്‍ദാന്‍)

Saturday, March 13, 2010

പോരാട്ടം കനക്കുന്നു

ഫൈറ്റേഴ്സ് ക്ലബ്‌ പൊറ്റശ്ശേരി സംഘടിപ്പിക്കുന്ന ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളയില്‍ പോരാട്ടങ്ങള്‍ കനക്കുന്നു. ഇന്ന് നടന്ന മത്സരങ്ങളില്‍ മാന്‍ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രൌണ്‍ ഷൂട്ടേയ്സിനെ പരാജയപെടുത്തി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്രൌണ്‍ ഷൂട്ടേയ്സും കൂതറയും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൂതറ ജയിച്ചു കയറി. ഗോള്‍ കീപ്പര്‍ ചിമ്പന്‍ റിയാസ് ബാറിനു കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനം കൂതറക്ക് തുണയായി. മറ്റു മത്സരങ്ങളില്‍ ജയ് ഹിന്ദ്‌ ചാല്ലന്ജ്ജെയ്സിനോട് ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപെട്ടെങ്കിലും അവരുടെ അടുത്ത കളിയില്‍ മാന്‍ സിറ്റിയെ സമനിലയില്‍ തളച്ചു.

കൂതറ ടീം


മാന്‍ സിറ്റി ടീം







Friday, March 12, 2010

ചാലെന്ജ്ജെയ്സിന് ജയം

ഫൈവ്സ് ലീഗില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ചാലെന്ജ്ജെയ്സ് പൊറ്റശ്ശേരിക്ക് രണ്ടു കളികളില്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ അറബിയെയും സിറ്റി ട്ടൈഗേയ്സിനെയുമാണ് അവര്‍ പരാജയപ്പെടുത്തിയത്. പക്ഷേ, അവരുടെ മൂന്നാമെത്തെ മത്സരത്തില്‍ കരുത്തരായ ഫ്ലാറ്റി ബോയ്സിനോട് രണ്ടു ഗോളുകള്‍ക്ക് അടിയറവു പറയേണ്ടി വന്നു. ഇന്ന് നടന്ന അവസാന കളിയില്‍ മാന്‍ സിറ്റിയും കൂതറയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.

ചാലെന്ജ്ജെയ്സ് ടീം



Thursday, March 11, 2010

ഫ്ലാറ്റി ബോയ്സ് മുന്നില്‍.

കളിച്ച നാല് കളികളും ജയിച്ചു മങ്കട തൌഫീകിന്‍റെ നേത്രത്വത്തിലുള്ള ഫ്ലാറ്റി ബോയ്സ് ഫൈവ്സ് ലീഗില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ന് നടന്ന കടുത്ത പോരാട്ടത്തില്‍ അവര്‍ ബ്രൌണ്‍ ഷൂട്ടേയ്സിനെ ഒരു ഗോളിന് പരാജയപെടുത്തി. മറ്റു മത്സരങ്ങളില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാന്‍ സിറ്റി, സിറ്റി ട്ടൈഗേയ്സിനെയും ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൂതറ, ജയ് ഹിന്ദിനെയും ബ്രൌണ്‍ ഷൂട്ടേയ്സ് ചാലെന്ജ്ജെയ്സിനെയും തോല്‍പിച്ചു. ആവേശകരമായ കുട്ടികളുടെ പോരാട്ടത്തില്‍ അല്‍ അറബി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സിറ്റി ട്ടൈഗേയ്സിനെ തോല്‍പിച്ചു.

ഫ്ലാറ്റി ബോയ്സ്




നാടിനു ആവേശമായി ഫുട്ബോള്‍ ലീഗ്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്ലാറ്റി ബോയ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മാന്‍ സിറ്റിയെയും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കൂതറ പൊറ്റശ്ശേരിയെയും തോല്‍പിച്ചു. കൂടാതെ മറ്റൊരു മത്സരത്തില്‍ കൂതറ മറുപടിയില്ലാത്ത ഒരു ഗോളിന് ചാലെന്ജ്ജെയ്സിനോട് അടിയറവു പറഞ്ഞു.









ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേള തുടങ്ങി

ഫൈറ്റേഴ്സ് വിന്നേയ്സ് പ്രൈസ്മണിക്ക് വേണ്ടി ഫൈറ്റേഴ്സ് ക്ലബ്‌ പൊറ്റശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളക്ക് പൊറ്റശ്ശേരി മിനി ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മനാസിന്‍റെ നേത്രത്വത്തില്‍ ഇറങ്ങിയ ബ്രൌണ്‍ ഷൂട്ടേയ്സ് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി ട്ടൈഗേയ്സിനെ തോല്പിച്ചു. മറ്റു മത്സരങ്ങളില്‍ നിഷാദിന്‍റെ (നെല്ലി) മാന്‍ സിറ്റി ഒരു ഗോളിന് ചാലന്ജ്ജെയ്സിനെയും, തൌഫീഖ്ന്‍റെ (മങ്കട) ഫ്ലാറ്റി ബോയ്സ് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് സിറ്റി ട്ടൈഗേയ്സിനെയും തോല്പിച്ചു







Wednesday, March 3, 2010

ഫൈറ്റേഴ്സ് പൊറ്റശ്ശേരി പ്രാദേശിക ഫുട്ബാള്‍ ലീഗ് സംഘടിപ്പിക്കുന്നു.

ഫൈറ്റേഴ്സ് വിന്നേയ്സ് പ്രൈസ്മണിക്ക് വേണ്ടി ഫൈറ്റേഴ്സ് ക്ലബ്‌ പൊറ്റശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേള 9 /3 /2010 ചൊവ്വായ്ച്ച പൊറ്റശ്ശേരി മിനി ഗ്രൌണ്ടില്‍ വെച്ച് നടക്കും.

ലീഗില്‍ മാറ്റുരക്കുന്ന ടീമുകള്‍:

  1. അല്‍ അറബി പൊറ്റശ്ശേരി
  2. ബ്രൌണ്‍ ഷൂട്ടേയ്സ് പൊറ്റശ്ശേരി
  3. കൂതറ പൊറ്റശ്ശേരി
  4. മാന്‍ സിറ്റി പൊറ്റശ്ശേരി
  5. ഫ്ലാറ്റി ബോയ്സ് പൊറ്റശ്ശേരി
  6. സിറ്റി ട്ടൈഗേയ്സ് പൊറ്റശ്ശേരി
  7. സംഗമിത്ര പൊറ്റശ്ശേരി
  8. അല്‍ ഫര്‍ദാന്‍ പൊറ്റശ്ശേരി
  9. ജയ് ഹിന്ദ്‌ പൊറ്റശ്ശേരി
  10. ാലന്ജ്ജേയ്സ് പൊറ്റശ്ശേരി

ഫൈറ്റേഴ്സിന് വിജയ പരമ്പര....

ഫൈറ്റേഴ്സിന് ഈ സീസണില്‍ വിജയ പരമ്പര
1. പുല്‍പറമ്പില്‍ വെച്ച് നടന്ന അണ്ടര്‍ 18 ഫുട്ബാള്‍ ടൂര്‍ണമെന്‍‍റ്റില്‍ ഫൈറ്റേഴ്സ് റണ്ണേയ്സ് അപ്പായി. ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് ക്ലബ്‌ ഗോളി ഷാനിലിനു ലഭിച്ചു.
2. കാരമൂലയില്‍ വെച്ചു നടന്ന ടൂര്‍ണമെന്‍‍റ്റിലും ഫൈറ്റേഴ്സ് റണ്ണേയ്സ് അപ്പായി.
3. പുല്‍പറമ്പില്‍ വെച്ച് നടന്ന ജൂനിയര്‍ ഫുട്ബാളില്‍ ക്ലബ്‌ ജൂനിയര്‍ ഗോള്‍ കീപ്പര്‍ ഫബീലിന് ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് ലഭിച്ചു.
4. സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ ഘടകം പുല്‍പറമ്പ് ദര്‍സി ഗ്രൌണ്ടില്‍ വച്ച് സംഘടിപ്പിച്ച പ്രാദേശിക ഫുട്ബോള്‍ മത്സരത്തില്‍ ഫൈറ്റേഴ്സ് സെമിയില്‍ പ്രവേശിച്ചു. ടൂര്‍ണമെന്‍‍റ്റിലെ ഏറ്റവും നല്ല ഗോളിന് നെല്ലിക്കു നേടിയ ഹെടെര്‍ ഗോളിന് ലഭിച്ചു