Monday, April 19, 2010

മാരത്തോണ്‍ മത്സരം ഫവാസിനു ഒന്നാം സ്ഥാനം

വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമങ്ങല്ലൂര്‍ ഘടകം സംഘടിപ്പിച്ച മാരത്തോണ്‍ മത്സരത്തില്‍ ഫൈറ്റേയ്സിന് മികച്ച നേട്ടം. ഫവാസ് (മൂട്ട) ഒന്നാം സ്ഥാനതെത്തി ജേതാവായപ്പോള്‍ സര്‍ജാസ് മൂന്നാം സ്ഥാനത്തും നെല്ലിക്കു നാലാം സ്ഥാനത്തും ഫബീല്‍ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ചേന്ദമങ്ങല്ലൂരില്‍ നിന്നും ആരംഭിച്ചു MAMO കൊളേജിന്‍റെ അടുത്ത് നിന്നും തിരിഞ്ഞു പുല്‍പറമ്പില്‍ ആയിരുന്നു ഫിനിഷിംഗ് പോയിന്റ്‌. ജേതാവിന് ആയിരത്തിയൊന്നു രൂപയാണ് സമ്മാനം...

ഫവാസ്




Saturday, April 17, 2010

തെരട്ടമ്മല്‍ സെവന്‍സ്: ആവേശമേകാന്‍ ഫൈറ്റേയ്സ് പ്രവര്‍ത്തകര്‍

അരീക്കോട്: തെരട്ടമ്മല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ചേന്ദമങ്ങല്ലൂരിന് ആവേശമേകാന്‍ ഫൈറ്റേയ്സ് പൊറ്റശ്ശേരിയുടെ പ്രവര്‍ത്തകര്‍ ദേഹത്ത് മഞ്ഞ ചായം കൊടുത്ത് എത്തിയത് കൌതുകമായി. നെല്ലിക്കുവിന്‍റ നേത്രത്വത്തില്‍ മുനീര്‍, കട്ട റാഫി, മങ്കട തൌഫീഖ്, മുഫീദ്, ഫവാസ്, ബര്‍ഷാദ്‌ എന്നിവരാണ് മറ്റു കാണികള്‍ക്ക് ഹരം പകര്‍ന്നത്... മത്സരത്തില്‍ ബ്രസീല്‍ ചേന്ദമങ്ങല്ലൂര്‍ ഒന്നിനെതിരെ അഞ്ച്ച്ചു ഗോളുകള്‍ക്ക് ടാസ്ക് കൊടിയത്തൂരിനെ പരാജയപെടുത്തി.







Friday, April 9, 2010

വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ Countdown

ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഉത്സവമായി ലോക കപ്പ്‌ ഫുട്ബോള്‍ വരുന്ന 2018 ജൂണില്‍ റഷ്യയില്‍ ആരംഭിക്കുകയാണ്. ഫൈറ്റേഴ്സും അതിനെ വരവേല്‍ക്കാന്‍ ഇപ്പോയെ ഓരോ നാള്‍ എണ്ണി തുടങ്ങി കഴിഞ്ഞു.

<!-My countdown widget - HTML code - mycountdown.org -->



<!-end of code-->

Wednesday, April 7, 2010

കളിക്കളങ്ങളില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്

കളിക്കളങ്ങളില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്

ഫൈറ്റേഴ്സിന്‍റെ കൂട്ടായ്മയില്‍ പച്ചക്കറി നട്ട് വേനല്‍ അവധിയില്‍ വിദ്യാര്‍ഥികള്‍ മാത്രകയാവുന്നു. കളിസ്ഥലത്തിനോട് അരികെയുള്ള വയലില്‍ ആണ് ഫൈറ്റേഴ്സിന്‍റെ പച്ചക്കറി സംരംഭം. പയര്‍, കണിവെള്ളരി, ചിരങ്ങ എന്നിവയാണ് പ്രധാന ഇനങ്ങള്‍. തൊട്ടടുത്തുള്ള തോട്ടില്‍ നിന്നും വെള്ളം മുക്കി ബക്കെറ്റ് ഓരോരുത്തരായി പാസ്‌ ചെയ്തു കൃഷി നനക്കുന്നത് ഒരു പ്രത്യേക കാഴ്ച്ച തന്നെയാണ്. എല്ലാ ദിവസവും വൈകുന്നേരം കളി തുടങ്ങുന്നതിനു മുന്‍പ് എല്ലാവരും കൃഷിയിടങ്ങള്‍ നനക്കുന്നതില്‍ പങ്കാളികള്‍ ആകണമെന്നാണ് നിയമം. അല്ലാത്തവരെ തുടര്‍ന്നുള്ള കളികളില്‍ പങ്കെടുപ്പിക്കില്ല.