Wednesday, April 7, 2010

കളിക്കളങ്ങളില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്

കളിക്കളങ്ങളില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്

ഫൈറ്റേഴ്സിന്‍റെ കൂട്ടായ്മയില്‍ പച്ചക്കറി നട്ട് വേനല്‍ അവധിയില്‍ വിദ്യാര്‍ഥികള്‍ മാത്രകയാവുന്നു. കളിസ്ഥലത്തിനോട് അരികെയുള്ള വയലില്‍ ആണ് ഫൈറ്റേഴ്സിന്‍റെ പച്ചക്കറി സംരംഭം. പയര്‍, കണിവെള്ളരി, ചിരങ്ങ എന്നിവയാണ് പ്രധാന ഇനങ്ങള്‍. തൊട്ടടുത്തുള്ള തോട്ടില്‍ നിന്നും വെള്ളം മുക്കി ബക്കെറ്റ് ഓരോരുത്തരായി പാസ്‌ ചെയ്തു കൃഷി നനക്കുന്നത് ഒരു പ്രത്യേക കാഴ്ച്ച തന്നെയാണ്. എല്ലാ ദിവസവും വൈകുന്നേരം കളി തുടങ്ങുന്നതിനു മുന്‍പ് എല്ലാവരും കൃഷിയിടങ്ങള്‍ നനക്കുന്നതില്‍ പങ്കാളികള്‍ ആകണമെന്നാണ് നിയമം. അല്ലാത്തവരെ തുടര്‍ന്നുള്ള കളികളില്‍ പങ്കെടുപ്പിക്കില്ല.







No comments: